ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) 21-ാമത് വാർഷികസമ്മേളനവും വാർത്താപത്രികയായ ബിസിപിഎ ന്യൂസ് അഞ്ചാംവാർഷികവും പുരസ്കാരവിതരണവും ഞായറാഴ്ച നടക്കും. ഹെന്നൂർ ക്രോസ് നവജീവ കൺവെൻഷൻ സെന്ററിൽ വൈകീട്ട് ആറിനുനടക്കുന്ന സമ്മേളനത്തിൽ ഗുഡ്‌ന്യൂസ് എഡിറ്റർ ഇൻചാർജ് ടി.എം. മാത്യു മുഖ്യാതിഥിയായിരിക്കും. ഡോ. സിനി ജോയ്‌സ് മാത്യു, പ്രൊഫ. ഡോ. ബിനു ഡാനിയേൽ, സന്ദീപ് വിളമ്പുകണ്ടം, അഭിലാഷ് ജേക്കബ് എന്നിവരെയും കർണാടകയിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ മുഖ്യചുമതലവഹിക്കുന്ന ശുശ്രൂഷകരെയും ആദരിക്കും.
ജബീസ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ സംഗീതപരിപാടിയും നടക്കും. ലേഖനമത്സര വിജയികൾക്കുള്ള ഫലകവും കാഷ് അവാർഡും സമ്മേളനത്തിൽ റവ. ഡോ. രവി മണി വിതരണംചെയ്യും.
സമ്മേളനത്തിന് പാസ്റ്റർ ജോസ് മാത്യൂ (രക്ഷാധികാരി), ചാക്കോ കെ തോമസ് (പ്രസിഡൻ്റ്), ജോസഫ് ജോൺ (സെക്രട്ടറി), ജോമോൻ ജോൺ ചമ്പക്കുളം (വൈസ് പ്രസിഡൻ്റ്), ജോസ് വലിയകാലായിൽ (ജോയിൻ്റ് സെക്രട്ടറി), ഡേവീസ് ഏബ്രഹാം (ട്രഷറർ) ബെൻസൺ ചാക്കോ (പ്രോഗ്രാം കോർഡിനേറ്റർ), ലാൻസൺ പി.മത്തായി (ചാരിറ്റി കോർഡിനേറ്റർ), ജേക്കബ് ഫിലിപ്പ് (പ്രയർ കോർഡിനേറ്റർ), ബിനു മാത്യൂ, സാജു വർഗീസ് (മീഡിയ കോർഡിനേറ്റർ), മനീഷ് ഡേവിഡ് (ബിസിപിഎ ന്യൂസ് പബ്ലീഷർ), നിബു വെള്ളവന്താനം, സന്തോഷ് പാറേൽ (ഓവർസീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.
SUMMARY: BCPA anniversary and awards ceremony today
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.