ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ പുലിക്കളി, ചെണ്ടമേള, മാവേലി എന്നിവയുടെ മ്പടിയോടെ തിരുവോണനാളിൽ ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചു. ഐ.ടി നഗരത്തിൽ തൃശൂരിലുള്ള കലാകാരൻമാർ ഒരുക്കിയ പുലിക്കളിയും താളവും പുതിയ തലമുറ ആവേശത്തോടെയാണ് വരവേറ്റത്.
സോൺ ചെയർമാൻ ഷാജി ഡി, കൺവീനർ സുരേഷ് കുമാർ, ജോയന്റ് സെക്രട്ടറി അനിൽകുമാർ ഒ.കെ, സുഭാഷ്. സുജിത്, അനിൽ കുമാർ കെ.പി, സുരേഷ്, പ്രശാന്ത്, സജിത് ആചാരി. വിന്നി എന്നിവർ നേതൃത്വം നൽകി. വൈറ്റ് ഫീൽഡ് സോണിലുള്ള മത്സരാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് പൂക്കളങ്ങൾ വിലയിരുത്തി. മത്സരത്തിൽ നെല്ലൂരഹള്ളി സിൽവർ റീപ്പിൾസ് ടീം ഒന്നാം സ്ഥാനം നേടി.യുനൈറ്റഡ് ബ്ലോസം ടീം രണ്ടാ സ്ഥാനവും ബാലാജി ഇറ്റേണൽ ബിൽസ് ടീം മൂന്നാം സ്ഥാനവും നേടി.
SUMMARY: Bengaluru Kerala Samajam’s Grihangana Pookkal competition accompanied by Pulikali
SUMMARY: Bengaluru Kerala Samajam’s Grihangana Pookkal competition accompanied by Pulikali