ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികള്‍ എസ്ജി പാളയ മരിയ ഭവനിൽ നടന്നു. കോർപ്പറേഷൻ മുൻ അംഗം ജി. മഞ്ജുനാഥ് മുഖ്യാതിഥിയായി. പരശുറാം, സീനിയർ വിങ് ചെയർമാൻ വിജയൻ തോനൂർ, പ്രസിഡന്റ് പി.ജെ. ജോജോ, ട്രഷറർ ഹെറാൾഡ് മാത്യു, ജോയിന്റ് സെക്രട്ടറി ഇ.ജെ. സജീവ്, ഡോ.മൃണാളിനി പത്മനാഭൻ, കെ.രാജൻ, രാജൻ തോമസ്, അജയ് കിരൺ, വൈസ് പ്രസിഡന്റ് അരുൺ ജോർജ്, ദിവാകരൻ, മുൻ സെക്രട്ടറി മധു കലമാനൂർ എന്നിവർ സംസാരിച്ചു. ടോണി, ചാർളി മാത്യു, ഷാജിയാർ പിള്ള, അനിൽ ധർമപതി, ഷാജു ദേവസി, രവി ചന്ദ്രൻ, ഓമന ജേക്കബ്, ജെസ്സി ഷിബു, അശ്വതി, അമൽ, ദിനേശ്, മാർട്ടിൻ, ജോഷി, ജോസ്, ജോയ്, ജോസഫ്, എന്നിവർ നേതൃത്വം നൽകി.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്, കലാപരിപാടികൾ, ബിരിയാണി ചലഞ്ച്, നാദം ഓർക്കസ്ട്ര അവതരിപ്പിച്ച മ്യൂസിക് നൈറ്റ് എന്നിവ നടന്നു.
SUMMARY: Bengaluru Malayalee Forum New Year’s Eve














