ബെംഗളൂരുവിൽ പത്ത് ദിവസത്തിനിടെ ലഭിച്ചത് റെക്കോർഡ് മഴ

ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലയിൽ പത്ത് ദിവസത്തിനിടെ ലഭിച്ചത് റെക്കോർഡ് മഴ. ജൂണിലെ ആദ്യ 10 ദിവസങ്ങളിൽ ശരാശരിയുടെ ഇരട്ടിയോളം മഴ ഇവിടെ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ജൂൺ 2നാണ് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചത്. ഇതോടെ ബെംഗളൂരു അർബൻ ജില്ലയിൽ ശരാശരി 106.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഈ കാലയളവിൽ സാധാരണ 56 മില്ലിമീറ്ററാണ് മഴ ലഭിക്കാറുള്ളത്.

അടുത്ത മൂന്ന് ദിവസത്തേക്ക് സാധാരണയിൽ കവിഞ്ഞ മഴ ജില്ലയിൽ തുടരുമെന്ന് ഐഎംഡി അറിയിച്ചു. വടക്കൻ കർണാടക ജില്ലകളിൽ തുടരുന്ന മഴ വരും ദിവസങ്ങളിൽ കനക്കും. ജൂൺ 13 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ള നിരവധി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ കർണാടക ജില്ലകൾക്കും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് മൊത്തത്തിൽ ഇത്തവണ പെയ്ത മഴ സാധാരണയക്കാൾ കൂടുതലാണ്. ആകെയുള്ള 31 ജില്ലകളിൽ, 22 ജില്ലകളിലും ജൂൺ 1നും 10നും ഇടയിൽ മുൻ വർഷത്തേക്കാൾ 60 ശതമാനത്തിലധികം മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിജയപുര, ബാഗൽകോട്ട എന്നിവിടങ്ങളിൽ ഇത്തവണ മൂന്നിരട്ടി മഴയാണ് അധികം പെയ്തത്.

TAGS: BENGALURU UPDATES| RAIN UPDATES
SUMMARY: Bengaluru recieves record rainfall within ten days

Savre Digital

Recent Posts

തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍…

16 minutes ago

ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി

ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹോപ്പ് സൊസൈറ്റിയും സംയുക്തമായി നടത്തിയ…

17 minutes ago

മുണ്ടത്തിക്കോട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45)…

48 minutes ago

നിതിൻ രാജിൻ്റെ മരണം; അധ്യാപകര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…

2 hours ago

തൃശൂരില്‍ വീണ്ടും വില്ലനായി പാമ്പ്: രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റു

തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച്‌ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…

3 hours ago

കുടകില്‍ യു.എസ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…

3 hours ago