Friday, September 19, 2025
26.4 C
Bengaluru

ആഗോള ഹോർട്ടികൾച്ചർ എക്‌സ്‌പോയ്ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബെംഗളൂരു 

ബെംഗളൂരു: അന്താരാഷ്ട്ര ഹോർട്ടികൾച്ചർ എക്‌സ്‌പോ ഹോർട്ടികണക്ട് ഇന്ത്യ 2025 സെപ്റ്റംബർ 25 മുതൽ 27 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ (BIEC) നടക്കും. ലോകമെമ്പാടുമുള്ള കാര്‍ഷിക വിപണികളുമായും സാങ്കേതികവിദ്യകളുമായും കർഷകരെയും സംരംഭകരെയും കാർഷിക ബിസിനസുകളെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ത്രിദിന പരിപാടിയിൽ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾ, വിദഗ്ദ്ധർ എന്നിവർ ഒത്തുചേരും. 125-ലധികം പ്രദർശന സ്റ്റാളുകള്‍ എക്‌സ്‌പോയുടെ ഭാഗമായി അണിനിരക്കും.

കർണാടക സർക്കാരും, ഹോർട്ടികണക്ട് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡും നാഷണൽ ഹോർട്ടികൾച്ചർ ബോർഡ്, സൗത്ത് ഇന്ത്യ ഫ്ലോറികൾച്ചർ അസോസിയേഷൻ, ഇന്ത്യൻ ഗ്രീൻഹൗസ് മാനുഫാക്ചറർ അസോസിയേഷൻ തുടങ്ങിയവയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. നെതർലാൻഡ്‌സും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. തുർക്കി, സ്‌പെയിൻ, ഇസ്രായേൽ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

സ്മാർട്ട് ഇറിഗേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഹൈഡ്രോപോണിക്സ്, വെർട്ടിക്കൽ ഫാമിംഗ്, വിളവെടുപ്പിനു ശേഷമുള്ള പരിഹാരങ്ങൾ എന്നിവ എക്സ്പോയില്‍ ഉണ്ടാകും. മികച്ച കാർഷിക രീതികളെക്കുറിച്ചുള്ള കർഷകർക്കുള്ള വർക്ക്‌ഷോപ്പുകൾ, ഇന്നൊവേഷൻ പവലിയനുകൾ, സ്റ്റാർട്ടപ്പുകൾക്കുള്ള നിക്ഷേപക സെഷനുകൾ, ഇൻ-ഹൗസ് കോൺഫറൻസുകൾ, വാങ്ങുന്നവർ-വിൽക്കുന്നവർക്കുള്ള മീറ്റിംഗുകൾ, ഫ്ലവര്‍ ഫാഷൻ ഷോ എന്നിവയും എക്സ്പോയുടെ ഭാഗമായി നടക്കും.
SUMMARY: Bengaluru set to host global horticulture expo

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍; അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ...

ക്രിയേറ്റീവ് പ്രോബ്ലം സോൾവിങ്ങിൽ ഏകദിന പരിശീലനം

തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, പ്രാക്ടീഷണർമാർ എന്നിവർക്കായി സിഎംഡി മാസ്റ്ററിങ് ക്രിയേറ്റീവ്...

തൃത്താല ബ്ലോക്ക് എസ് സി കോര്‍ഡിനേറ്ററെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട്: കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ (30)...

സൗജന്യ ജോബ് ഫെസ്റ്റ് 26ന് കണ്ണൂരിൽ

കണ്ണൂർ: കേന്ദ്ര സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ, വേങ്ങാട്...

സ്വര്‍ണവില വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വര്‍ണത്തിന് വില കൂടി. രണ്ട് ദിവസമായി രേഖപ്പെടുത്തിയ...

Topics

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

Related News

Popular Categories

You cannot copy content of this page