ബെംഗളൂരു: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് 2 മിനിറ്റ് സ്‌റ്റോപ് അനുവദിച്ചു. നവംബർ 1 മുതൽ പരീക്ഷണാടിസ്‌ഥാനത്തിലാണ് സ്‌റ്റോപ് അനുവദിച്ചത്. ബെംഗളൂരുവിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴം, ശനി ദിവസങ്ങളിലുമാണ് ട്രെയിനിന്റെ സര്‍വീസ്. തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു ഹംസഫർ എക്‌സ്പ്രസ് (16319) രാത്രി 7.42നും എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (16320) നവംബർ 2 മുതൽ രാവിലെ 7.38നുമാണ് കായംകുളം സ്റ്റേഷനില്‍ എത്തിചേരുന്നത്.
SUMMARY: Bengaluru-Thiruvananthapuram Humsafar Express to stop at Kayamkulam
ബെംഗളൂരു-തിരുവനന്തപുരം ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














