Home BENGALURU UPDATES ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുതി വിഛേദിച്ചു

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുതി വിഛേദിച്ചു

0
14

ബെംഗളൂരു: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനു ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുത ബന്ധം ബെസ്കോം വിഛേദിച്ചു. സ്റ്റേഡിയത്തിൽ തീപിടിത്തം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിജിപി കർണാടക ക്രിക്കറ്റ് അസോസിയേഷനു ഒട്ടേറെ തവണ കത്തെഴുതിയിരുന്നു. എന്നാൽ പ്രശ്നം പരിഹരിക്കാത്തതോടെ വൈദ്യുതി വിഛേദിക്കാൻ ബെസ്കോമിനു നിർദേശം നൽകുകയായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തേ ആർസിബി ഐപിഎൽ ചാംപ്യൻമാരായതിന്റെ വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചിരുന്നു.

SUMMARY: BESCOM disconnects power supply to Chinnaswami stadium.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page