ബെംഗളൂരു: നഗരത്തില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ ബെസ്‌കോം നിര്‍ദേശിച്ചു. യൂണിറ്റിന് 1.65 രൂപ ഉയര്‍ത്താനാണ് ബെസ്‌കോം മാനേജ്മെന്റ് കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോട് നിര്‍ദേശിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 1028 കോടി രൂപയുടെ നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് നിരക്ക് ഉയര്‍ത്താനുള്ള നിര്‍ദേശം സമര്‍പ്പിച്ചത്.
ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്ല്യത്തോടെയായിരിക്കണം നിരക്ക് വര്‍ധനവെന്നുമാണ് നിര്‍ദേശം. ഓപ്പണ്‍ -ആക്സസ് ഉപഭോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കാനാണ് നിര്‍ദേശം. നിര്‍ദ്ദേശത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഒരു പൊതു ഹിയറിംഗ് നടത്തും.
SUMMARY: BESCOM orders increase in electricity rates