ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര വിളമ്പര യോഗം ആഗസ്റ്റ് 17 ന് രാവിലെ 10:30 ന് ക്ഷേത്രത്തിൽ നടക്കും. യോഗത്തിൽ പദ്മഭൂഷൺ ഡോ. കെ. രാധാകൃഷ്ണൻ (മുൻ ഐസ്. ആർ. ഓ. ചെയർമാൻ) വിളംബരം ഉൽഘാടനം ചെയ്യും. തുടർന്ന് അജിതൻ നമ്പൂതിരി, ഏറ്റുമാനൂർ, ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തെ കുറിച്ചുള്ള വിശദീകരണവും നടത്തും.
രാവിലെ 6 മണിക്ക് അഷ്ടദ്രവ്യഗണപതി ഹോമം, 9 മുതൽ 10 വരെ 30 ൽ പരം ക്ഷേത്ര വാദ്യകലാകാരന്മാർ അവതരിപ്പിക്കുന്ന മേളാരാധന, ഉച്ചക്ക് 12.30 ന് പ്രസാദ ഊട്ട് എന്നിവയും വൈകിട്ട് 6 മണിക്ക് നാട്യ ദേഗുല ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന “രാമ കഥാമൃതം” നൃത്താവിഷ്കരണവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി പി. വിശ്വാനാഥൻ അറിയിച്ചു.
SUMMARY: Bhagavata Satra Vilambara yogam at Jalahalli Sri Ayyappa Temple on 17th