പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മൈഥിലി ഒരു താര സ്ഥാനാർഥി കൂടിയായിരുന്നു. ഇൻസ്റ്റഗ്രാമില്‍ 63 ലക്ഷത്തോളം ഫോളോവേഴ്‌സുള്ളയാളാണ് മൈഥിലി ഠാക്കൂർ. മാസങ്ങള്‍ക്ക് മുമ്പാണ് മൈഥിലി ബിജെപിയില്‍ ചേർന്നത്.
ഗായിക കൂടിയായ മൈഥിലി ബിഹാറിലെ നാടൻ പാട്ടുകളിലൂടെയും ഭജനകളിലൂടെയുമാണ് ഇൻസ്റ്റഗ്രാമില്‍ സ്റ്റാറായി മാറിയത്. രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചപ്പോഴും അവർക്ക് പിഴച്ചില്ല. ആർ ജെ ഡിയുടെ വിനോദ് മിശ്രയെയാണ് മൈഥിലി പരാജയപ്പെടുത്തിയത്. അലിനഗറിന്റെ പേര് സീതാനഗർ ആക്കുമെന്നായിരുന്നു മൈഥിലിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.
എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങളിലും അവർ ചെന്ന് പെട്ടു. ബഹുമാനത്തോടെ കൊണ്ടുനടക്കുന്ന പാഗ് എന്ന തലപ്പാവില്‍ വെച്ച് മഖാന കഴിക്കുന്ന വീഡിയോ വന്നതോടെ മൈഥിലിക്ക് മാപ്പ് പറയേണ്ട അവസ്ഥയും വന്നിരുന്നു.
SUMMARY: Bihar’s youngest MLA; Singer Mythili Thakur elected to the assembly













