Categories: NATIONALTOP NEWS

പോലീസ് നോക്കി നില്‍ക്കെ ബിജെപി നേതാവിന് നേരെ വെടിയുതിര്‍ത്ത് മുന്‍ സൈനികന്‍

മധ്യപ്രദേശില്‍ പോലീസ് നോക്കിനില്‍ക്കെ ബിജെപി യുവനേതാവ് പ്രകാശ് യാദവിന് വെടിയേറ്റു. കഴിഞ്ഞ ദിവസം മുന്‍സെെനികന്‍ എസ്‌.പി. ഭഡോറിയയാണ് പ്രകാശിനു നേരെ വെടിയുതിര്‍ത്തത്. നാഗ്‌ജിരി പോലീസ് സ്റ്റേഷന്‍ പരിധിയിൽ ഹമുഖേഡിയിലാണ് സംഭവം.

പ്രകാശ് യാദവും എസ്‌പി ഭഡോറിയയും തമ്മിലുള്ള സാമ്പത്തിക തർക്കം അന്വേഷിക്കുന്നതിനാണ് പോലീസ് യാദവിന്‍റെ വീട്ടിൽ എത്തിയതെന്ന് എസ്പി പ്രദീപ് ശർമ്മ പറഞ്ഞു. പോലീസ് എത്തിയതിന് തൊട്ടുപിന്നാലെ ലൈസൻസുള്ള പിസ്റ്റളുമായി മോട്ടോർ സൈക്കിളിൽ എത്തിയ ഭഡോറിയ പോലീസുകാരുടെ മുന്നിൽ വച്ച് യാദവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബുള്ളറ്റ് യാദവിന്‍റെ നെഞ്ചിന്‍റെ വലതുഭാഗത്താണ് പതിച്ചത്. ഇയാള്‍ നിലവിൽ സഞ്ജീവനി ആശുപത്രിയിൽ ചികിത്സയിലാണ്.

കേസിൽ കൂട്ടുപ്രതിയായ ഭഡോറിയയുടെ സഹോദരനെ അറസ്റ്റ് ചെയ്‌തു. വെടിയുതിര്‍ത്ത ശേഷം ഓടിപ്പോയ ഭഡോറിയയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു.

TAGS: NATIONAL | BJP | SHOT
SUMMARY: BJP leader shot in daylight by former soldier

Savre Digital

Recent Posts

ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പന്‍ (65) ആണ് മരിച്ചത്. കൂടെയുണ്ടായ വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.…

1 minute ago

മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂര്‍ സംപിഗെഹള്ളി പ്രോഡന്റ് നിയോറയില്‍ താമസിക്കുന്ന ശരത് എസ് (25)…

35 minutes ago

ഡി എം കെ അംഗങ്ങള്‍ക്ക് ലോക്‌സഭയില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി കനിമൊഴി

ഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് - ഡിഎംകെ ബന്ധം പൂർണ്ണമായും തകർന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ്…

38 minutes ago

വിഴിഞ്ഞത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍‌

തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് വെള്ളരികുണ്ട്…

1 hour ago

‘എന്റെ മകൾ മോനിഷ’; പുസ്തക പ്രകാശനം നാളെ

ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…

2 hours ago

വി ഡി സതീശനെ പിന്തുണച്ചതിന് നടപടി; നാല് പേരെ പദവിയില്‍ നിന്നും നീക്കി ഇടുക്കി ഡിസിസി

ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…

3 hours ago