പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. രാഹുലിന്റെ രാജി ആവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച് നടത്തിയത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. രാഹുല്‍ മാങ്കുട്ടത്തില്‍ മണ്ഡലത്തിലേക്ക് വന്നാല്‍ തടയുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ പറഞ്ഞു. എംഎല്‍എ എന്ന ഔദ്യോഗിക പദവിയുടെ പേരില്‍ പങ്കെടുക്കാനെത്തുമ്പോൾ തടയുമെന്നും ബിജെപി പറഞ്ഞു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പരാതികള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് യോഗം ചേരും.
ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് യോഗത്തില്‍ പങ്കെടുക്കും. അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതില്‍ രാഹുല്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ല.
SUMMARY: BJP marches to Rahul Mangkootatil’s office; Police use water cannon