ബെംഗളൂരു: ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ പോലീസ് കേസെടുത്തു. മുൻ മന്ത്രിയും ഗോഖക്കിലെ ബിജെപി എംഎൽഎയുമായ രമേശ് ജാർക്കിഹോളിയുടെ മകൻ സന്തോഷ് ജാർക്കിഹോളിക്കെതിരെയാണ് നടപടി.
Police have registered a suo motu case under Arms Act against #SantoshJarkiholi, son of #BJP MLA #RameshJarkiholi, for opening fire in the air during the annual fair of Laxmi temple in #Gokak on July 5.
Santosh, covered in yellow vermilion, was standing in the crowd in the fair. pic.twitter.com/Iv0vKt4l1l
— Hate Detector 🔍 (@HateDetectors) July 5, 2025
ഗോഖക്കിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ഘോഷയാത്ര നടക്കുന്നതിനിടെ സന്തോഷ് ആകാശത്തേക്ക് വെടിയുതിർത്തു. ഇതോടെ അനുയായികൾ ഹർഷാരവം മുഴക്കി. തിരക്കേറിയ സമയത്തുള്ള സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി, ബിജെപി എംഎൽഎ ബാലകൃഷ്ണ ജാർക്കിഹോളി, സ്വതന്ത്ര എംഎൽസി ലഖാൻ ജാർക്കിഹോളി എന്നിവരുടെ സഹോദര പുത്രനാണ് സന്തോഷ്.
SUMMARY: BJP MLA Ramesh Jarkiholi’s son fires gun in air.