ബെംഗളൂരു: നഗരത്തിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക് ആര്‍ഐബികെ (RIBK) ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര സേവന രംഗത്ത് 2017 മുതൽ പ്രവർത്തിക്കുന്ന ആര്‍ഐബികെ ഇത് ഏഴാം വർഷമാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. സിറ്റി മാർക്കറ്റ്, കലാസിപലയ, മജസ്റ്റിക്, യശ്വന്തപുര ഭാഗങ്ങളിലായി കടതിണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തിയാണ് പുതപ്പുകൾ കൈമാറിയത്. ജീവൻ, ടിജോ, ഡൈജു ഡേവിസ്, പരമേശ്വരൻ, വിശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: Blankets distributed to those sleeping rough on the streets
തെരുവുകളിൽ അന്തിയുറങ്ങുന്നവർക്ക് പുതപ്പുകള്‍ വിതരണം ചെയ്തു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories













