ബെംഗളൂരു: നമ്മ മെട്രോ വിമാനത്താവള പാതയുടെ നിർമാണ പുരോഗതി വിലയിരുത്താൻ ബിഎംആർസി എംഡി ജെ. രവിശങ്കർ നേരിട്ടെത്തി. ബിഎംആർസി എംഡിയായി സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ സന്ദർശനമാണിത്.
ഹെബ്ബാൾ മുതൽ വിമാനത്താവളം വരെയുള്ള ദൂരത്തെ നിർമാണമാണ് പരിശോധിച്ചത്. ട്രാക്കിന്റെയും സ്റ്റേഷന്റെയും ഷെട്ടിഗെരെയിലെ ഡിപ്പോയുടെയും നിർമാണം അദ്ദേഹം വിലയിരുത്തി. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. നിർമാണം വേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ അപര്യാപ്തത നേരിടുന്നതായി രവിശങ്കർ പ്രതികരിച്ചു.
സിൽക്ക്ബോർഡ്-കെആർപുര-വിമാനത്താവള 58.19 കിലോമീറ്റർ പാതയിൽ 2027ൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 30 സ്റ്റേഷനുകളാണ് പാതയിലുള്ളത്. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ 2 സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു.
SUMMARY: BMRCL MD inspects airport line.