കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റെയില്‍വേട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് സിറിഞ്ചും വാഹനത്തിന്റെ താക്കോലും കണ്ടെത്തി. നൗഫല്‍ നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു. രണ്ട് കൊലക്കേസിലടക്കം ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസറഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Body of a young man found on Kasaragod railway tracks














