ബെംഗളൂരു: ബന്ദിപ്പുർ കടുവസങ്കേതത്തിൽ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹം കണ്ടെത്തി മൈസൂരുവിലെ എച്ച്ഡി കോട്ടെ താലൂക്കിലെ മലദധാടി സ്വദേശി കാണാതായ കെഞ്ച(70)യുടെ മൃതദേഹഭാഗമാണ് കണ്ടെത്തിയത്.
കെഞ്ച രണ്ടുദിവസംമുൻപ് ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിന്റെ എൻ ബെഗൂർ റെയ്ഞ്ചിനടുത്തുള്ള വയലിൽ ജോലിക്കു പോയതായിരുന്നു. മടങ്ങിയെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നായയെ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് മൃതദേഹഭാഗം കണ്ടെത്തിയത്.
SUMMARY: Body of elderly man killed in tiger attack found