പത്തനംതിട്ട: ഓമല്ലൂർ മാത്തൂരില്‍ അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകൻ അശ്വിൻ (22) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് അശ്വിൻ നദിയില്‍ വീണത്. വിവരം അറിഞ്ഞ് പത്തനംതിട്ടയില്‍ നിന്നുള്ള അഗ്നിരക്ഷാ സേന സ്കൂബാ ടീം നദിയില്‍ തെരച്ചില്‍ നടത്തിയിരുന്നു.
രാത്രി വൈകിയതിനാല്‍ തെരച്ചില്‍ നിർത്തി. വീണ്ടും ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പന്തളം എൻഎസ്‌എസ് പോളി ടെക്നിക്കിലെ വിദ്യാർഥിയായിരുന്നു. മാതാവ്: സന്ധ്യ.
SUMMARY: Body of missing youth found after being swept away in Achankovilat














