കൊച്ചി: പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തെരുവ് നായ്ക്കള്‍ മാലിന്യം ഇളക്കിയതോടെ ദുര്‍ഗന്ധം പരക്കുകയായിരുന്നു. സംശയം തോന്നിയ പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. പ്രദേശവാസികള്‍ അറിയിച്ചതോടെ പോലീസെത്തി അന്വേഷണം ആരംഭിച്ചു.
ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുള്ള വീട്ടിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിൻ്റെ മരണത്തിൽ പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം ഭയന്ന് ഇവർ വീട് പൂട്ടി പോയെങ്കിലും ഇവരുടെ രണ്ട് കുട്ടികൾ ഇവിടെത്തന്നെയുണ്ട്. കുഞ്ഞിന്റെ പൊക്കിൾകൊടി വേർപെട്ടിട്ടില്ലാത്തതിനാൽ ഇത് ഒരു നവജാത ശിശുവാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
SUMMARY: Body of newborn baby found in garbage dump in Perumbavoor