ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ്, വസന്ത് വാലി സ്‌കൂളുകള്‍ക്കാണ് ഇന്ന് ഭീഷണി ഉണ്ടായത്. ഇ മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം എത്തിയത്. അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അഗ്‌നിശമന വിഭാഗം.
സെന്റ് തോമസ് സ്‌കൂളിന് ഇന്നലെയും ഭീഷണി ലഭിച്ചിരുന്നു. സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് അറിയിച്ചു.
SUMMARY: Bomb threat to schools in Delhi again