തൃശൂർ: തൃശൂര്‍ മാള പുത്തന്‍ചിറയില്‍ പെട്രോള്‍ പമ്പിൽ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു. പുത്തന്‍ചിറ മങ്കിടി ജംഗ്ഷനിലെ പി സി കെ പെട്രോള്‍ പമ്പിലാണ് അപകടമുണ്ടായത്. ബസ് പൂര്‍ണമായി കത്തി നശിച്ചു. അപകട സമയം ആറു ബസ്സുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു.
ബസ് നിര്‍ത്തിയതിന് തൊട്ടടുത്താണ് പെട്രോള്‍ പമ്പിന്റെ ഓഫീസ്. തീ അവിടേക്ക് പടര്‍ന്നെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായില്ല. പെട്രോള്‍ പമ്പിലേക്ക് തീ പടരാത്തത് വലിയ ദുരന്തം ഒഴിവായി. രാത്രി സമീപത്ത് കൂടെ പോയ യാത്രക്കാരാണ് തീപടരുന്നത് കണ്ടത്. ഉടന്‍ അഗ്‌നിശമനസേന എത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി. തീപിടിക്കാനുള്ള കാരണം കണ്ടെത്താനായിട്ടില്ല.
SUMMARY: Bus parked at petrol pump catches fire