തിരുവനന്തപുരം: ബസ്ചാർജ് വർധനയാവശ്യപ്പെട്ട് ഇന്ന് സ്വകാര്യ ബസ് ജീവനക്കാർ സൂചന പണിമുടക്ക് നടത്തും. ഇന്ന് തന്നെ അർധരാത്രി മുതൽ പൊതുപണിമുടക്കും നടക്കും. സംസ്ഥാകേന്ദ്ര സർക്കാറിന്റെ തൊഴിലാളി ജനദ്രോഹനയങ്ങൾക്കെതിരെ സംയുക്ത സമരസമിതി നടത്തുന്ന ദേശീയ പണിമുടക്കില്‍ പെട്രോളിയം, പാചക ഗ്യാസ് മേഖലയിലെ തൊഴിലാളികളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്ക്, ഇൻഷ്വറൻസ് ജീവനക്കാരും പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചു.
കേരളത്തിൽ കർഷക, കർഷകത്തൊഴിലാളി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. നാളെ അർദ്ധരാത്രി വരെയാണ് പണിമുടക്ക്. അവശ്യ സർവീസുകൾ, പത്രം, പാൽ വിതരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബി.എം.എസ് പങ്കെടുക്കുന്നില്ല.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നത്. ഇന്നലെ അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണിത്. 22 മുതൽ അനിശ്ചിതകാല സമരമാണ്.
SUMMARY: Bus strike today; National strike from midnight