കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു വീണ് വിദ്യാര്‍ഥിക്ക് പരിക്ക്.നരിക്കുനി സ്വദേശി അഭിഷ്‌നയ്ക്കാണ് പരുക്കേറ്റത്. മീഞ്ചന്ത ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥിയാണ് അഭിഷ്‌ന. വിദ്യാര്‍ഥിയുടെ കാലിലാണ് പരിക്കേറ്റത്. പരുക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിന്റെ എല്ലിന് പൊട്ടലുണ്ട്. ബസിന്റെ ഷെല്‍ട്ടറിന്റെ തൂണുകള്‍ ദ്രവിച്ച അവസ്ഥയിലായിരുന്നു. ഷെല്‍ട്ടറിന് മുകളിലായി പരസ്യ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിരുന്നു. ഇത് മാറ്റാന്‍ തൊഴിലാളി കയറിയ സമയത്ത് ഷെല്‍റ്റര്‍ ഒന്നാകെ തകരുകയായിരുന്നു. ഇവിടെ ബസ് കാത്ത് നില്‍ക്കുമ്പോഴായിരുന്നു അപകടം. ബസ് കാത്തുനിന്ന മറ്റുളളവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
SUMMARY: Bus waiting center collapses; student injured