Tuesday, July 29, 2025
21.1 C
Bengaluru

‘ആനയെഴുന്നള്ളിപ്പില്‍ ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ചില്ല’; തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരേ കേസ്

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്. ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതില്‍ ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിലാണ് കേസെടുത്തിരിക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനകളും ആളുകളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും പാലിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ഈ അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. വൃശ്ചികോത്സവത്തിന്റെ ആദ്യ ദിവസം രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി അളന്ന് തിട്ടപ്പെടുത്തിയതു പ്രകാരം നിശ്ചിത അകലത്തിലായിരുന്നു രാവിലെ കാഴ്ച ശീവേലി അടക്കം നടന്നത്. രണ്ടു നിരയായിട്ടായിരുന്നു ആനകളെ നിര്‍ത്തിയിരുന്നത്.

വൃശ്ചികോത്സവത്തിന് 15 ആനകളെയാണ് എഴുന്നള്ളിക്കുന്നത്. ഉത്സവത്തിനായി ആനകളുടെ അകലം അടക്കമുള്ള മാര്‍ഗരേഖയില്‍ ഇളവു തേടി ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല. നാട്ടാനകളുടെ പരിപാലനചുമതല നല്‍കിയിരിക്കുന്നത് വനംവകുപ്പിന്‍റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനാണ്. അതേസമയം, രാത്രി മഴ പെയ്തതിനാലാണ് ആനകളെ ചേർത്തുനിർത്തേണ്ടിവന്നതെന്നാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം.

TAGS : HIGH COURT
SUMMARY : ‘The High Court did not follow the instructions in the elephant case’; Case against officials of Tripunithura Purnatrayesha temple

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

2025ലെ ബുക് ബ്രഹ്മ സാഹിത്യപുരസ്കാരം കെ.ആർ. മീരയ്ക്ക്

ബെംഗളൂരു: 2025-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരി കെ.ആര്‍. മീര അര്‍ഹയായി....

വി.എസിനെ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെന്‍ഷൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.​ അച്യുതാനന്ദനെതിരെ സോഷ്യൽമീഡിയയിലൂടെ ​മോശം പരാമർശം നടത്തിയ...

രണ്ട് സ്ത്രീകളെ കാണാതായ കേസ്; പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍

ആലപ്പുഴ: രണ്ട് സ്ത്രീകളെ കാണാതായ കേസിലെ പ്രതിയുടെ വീട്ടുവളപ്പില്‍ നിന്ന് കിട്ടിയത്...

ബെംഗളൂരു കലാശിപാളയ ബസ് സ്റ്റാൻഡിലെ സ്ഫോടകവസ്തുക്കൾ ; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിൽ ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെ സ്ഫോടക...

മാത്യു കുഴല്‍നാടൻ എംഎല്‍എക്കെതിരെ ഇ.ഡി അന്വേഷണം

കൊച്ചി: മാത്യു കുഴല്‍നാടൻ എംഎല്‍എക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ ഇ ഡി. ചിന്നക്കന്നാല്‍...

Topics

2025ലെ ബുക് ബ്രഹ്മ സാഹിത്യപുരസ്കാരം കെ.ആർ. മീരയ്ക്ക്

ബെംഗളൂരു: 2025-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരി കെ.ആര്‍. മീര അര്‍ഹയായി....

മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ പുതിയ പ്രവേശന കവാടം തുറന്നു

ബെംഗളൂരു: തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ  പുതിയ പ്രവേശന...

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു ; നിയന്ത്രണ നടപടികളുമായി ബിബിഎംപി

ബെംഗളൂരു: കാലവർഷം കടുത്തതോടെ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ...

നമ്മ മെട്രോ യെലോ ലൈൻ; നാലാമത്തെ ഡ്രൈവറില്ലാ ട്രെയിൻ രണ്ടാഴ്ചയ്ക്കുള്ളിലെത്തും

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിലേക്കുള്ള നാലാമത്തെ ഡ്രൈവറില്ലാ...

സ്വാതന്ത്ര്യദിന അവധി: ബെംഗളൂരുവിൽനിന്ന് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധിയോട് അനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ചു ഹുബ്ബള്ളി-ബെംഗളൂരു, ബെംഗളൂരു-വിജയപുര റൂട്ടിൽ...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ബി. ദയാനന്ദ ഉൾപ്പെടെ 4 പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ ബെംഗളൂരു മുൻ സിറ്റി പോലീസ് കമ്മിഷണർ...

ബന്നാർഘട്ട പാർക്കിലൂടെയുള്ള ദേശീയപാത; അനുമതി നൽകുന്നതിൽ വനം വകുപ്പ് തീരുമാനം ഉടൻ

ബെംഗളൂരു: ബന്നാർഘട്ട ദേശീയ പാർക്കിലൂടെ 6.68 കിലോമീറ്റർ ദൂരത്തിൽ ദേശീയ പാത...

ഗതാഗത കുരുക്കിനു പരിഹാരം; ഔട്ടർ റിങ് റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ കാർത്തിക് നഗർ ജംക്ഷൻ മുതൽ കലാമന്ദിർ...

Related News

Popular Categories

You cannot copy content of this page