തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസ്. അനുവദനീയമായതിനാല്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്ത് പൂരം കാര്യത്തില്‍ ഇന്ന് രാവിലെ പത്തരയ്ക്ക് കളക്‌ട്രേറ്റിലാണ് യോഗം നടക്കുന്നുണ്ട്.
മുതലമട വെള്ളാരംകടവിലെ പടക്കനിര്‍മ്മാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെ കൊല്ലങ്കോട് പോലീസ് ആണ് കേസെടുത്തത്. ആയിരം കിലോയോളം വെടിമരുന്നാണ് ബിനോയ് ജേക്കബിന്റെ മുതലമടയിലെ പടക്കനിര്‍മ്മാണശാലയില്‍ കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. പടക്കനിര്‍മ്മാണ ശാല പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ നിര്‍ദേശം. 15 കിലോ വെടിമരുന്ന് മാത്രം സൂക്ഷിക്കാനുള്ള ലൈസന്‍സാണ് ബിനോയിക്ക് പാലക്കാട് ജില്ലാ ഭരണകൂടം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായി 14 പേര്‍ മരണമടഞ്ഞത്.
പാറമേക്കാവിന്റെ പടക്കനിര്‍മ്മാണ ശാലയ്ക്കും ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍ രാമചന്ദ്രന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. മുതലമടയിലെ പടക്കനിര്‍മ്മാണശാലയില്‍ ഇനിയും പരിശോധന നടത്തും.
SUMMARY: Case filed against Paramekkavu fireworks factory owner for storing excessive amount of ammunition
തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.…
ഹൊസൂര്‍: തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ട്…
ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍ വാഹനഗതാഗതത്തിനായി തുറന്നു കൊടുത്തു. എച്ച്.എസ്.ആർ.ലേ ഔട്ടിനെ ജയനഗർ…
മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. നിയന്ത്രണം വിട്ട ട്രക്ക്…
ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാ ഫലം ഉച്ചയ്ക്ക് 12 മണിക്ക് ബെംഗളൂരുവിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും ഉച്ചയ്ക്ക് 12നു ശേഷം വെബ്സൈറ്റിലും…
ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ കാമുകി അറസ്റ്റിൽ. തുമക്കൂരു ജില്ലയിലെ ചിക്ക നായകനഹള്ളി…