ബെംഗളൂരു: സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിമ്മഗൗഡയെയാണ് ബിഡദിയിലെ വാടകവീട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിസിബി ഇക്കണോമിക് ഒഫൻസ് വിഭാഗത്തിൽ പൊലീസ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒരു മാസം മുമ്പാണ് തിമ്മഗൗഡയെ സിസിബിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹം മാനസിക സമ്മർദത്തിലായിരുന്നുവെങ്കിലും കാരണം ആരോടും വെളിപ്പെടുത്തിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചന്നപട്ടണ സ്വദേശിയായ തിമ്മഗൗഡയുടെ ഭാര്യയും കുടുംബാംഗങ്ങളും മൈസൂരുവിലാണ് താമസിക്കുന്നത്. നേരത്തെ ഹാസനിലായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റിംഗ്. ഈ കാലയളവിൽ സഹപ്രവർത്തകയായ വനിതാ പോലീസ് കോൺസ്റ്റബിൾ ഇയാൾക്കെതിരെ നേരത്തെ ബലാത്സംഗക്കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണ നിലവിൽ കോടതിയിൽ നടക്കുകയാണ്.
അതേസമയം സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് തിമ്മഗൗഡയുടെ ഭാര്യാപിതാവ് ഗോവിന്ദു ആരോപിച്ചു. ശരീരത്തിൽ മുറിവുകളും പാടുകളും ഉണ്ട്. ജോലിയിൽ സമ്മർദത്തിലായിരുന്നു തിമ്മഗൗഡ, മുതിർന്ന ഉദ്യോഗസ്ഥർ തന്നെ സമ്മർദത്തിലാക്കുന്നുണ്ടെന്ന് തിമ്മഗൗഡ പറഞ്ഞതായും അദ്ദേഹം അറിയിച്ചു. തിമ്മഗൗഡയുടെ ഭാര്യ സുനിതയും മരണത്തിൽ ദുരൂഹത ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
TAGS: KARNATAKA | DEATH
SUMMARY: CCB police inspector found hanging from tree near Bidadi, family suspects foul play
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ…
ന്യൂഡല്‍ഹി: പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…
തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…
ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…
തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…