ഇടുക്കി: 2022-ല്‍ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന കേസില്‍ 80 വയസ്സുള്ള ഹമീദിന് ഇടുക്കി അഡീഷണല്‍ സെഷൻസ് കോടതി വധശിക്ഷയും കൂടാതെ 5 ലക്ഷം രൂപ പിഴയും വിധിച്ചു. ഹമീദ് കുറ്റക്കാരനാണെന്ന് തൊടുപുഴ അഡീഷണല്‍ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു
മകൻ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, പേരക്കുട്ടികളായ മെഹ്‌റിൻ, അസ്‌ന എന്നിവരെയാണ് ഹമീദ് പെട്രോളൊഴിച്ച് തീ കൊളുത്തി ചുട്ടുകൊന്നത്. കുടുംബവഴക്ക്, സ്വത്ത് തർക്കം എന്നീ കാരണങ്ങളാലാണ് ഹമീദ് അതിക്രൂര കൂട്ടക്കൊലപാതകം നടത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അസുഖങ്ങളുണ്ടെന്നുമുള്ള ഹമീദിന്റെ വാദം കോടതി മുഖവിലക്ക് പോലുമെടുത്തില്ല.
2022 മാർച്ച് 18നായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം പെട്രോള്‍ നിറച്ച കുപ്പികള്‍ തീ കൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. ഇതിന് മുമ്പായി ഇയാള്‍ വാട്ടർ ടാങ്ക് കാലിയാക്കുകയും ചെയ്തിരുന്നു. ഒരു തരത്തിലും മകനും സ്വന്തം പേരമക്കളും രക്ഷപ്പെടരുതെന്ന അതിനിഷ്ഠൂരമായ മനസ്സിന് ഉടമ കൂടിയായ ഹമീദിന് പരമാവധി ശിക്ഷ തന്നെ കോടതി നല്‍കുകയായിരുന്നു.
SUMMARY: Cheenikuzhi massacre: Death sentence for accused Hameed














