Categories: KERALATOP NEWS

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ മടങ്ങി; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

കണ്ണൂര്‍: ദീര്‍ഘകാലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കണ്ണൂര്‍ എടാട്ടിലെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ (48)അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

2004ല്‍ തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ വാര്‍ത്തയില്‍ നിറഞ്ഞത്. നിത്യവൃത്തിക്കു വേണ്ടി പയ്യന്നൂര്‍ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെയാണ് ചിത്രലേഖ സിഐടിയുവുമായി ഇടയുന്നത്. ദളിത് യുവതിയായതിന്റെ പേരില്‍ തനിക്കെതിരേ നടക്കുന്ന തൊഴില്‍ നിഷേധത്തിനെതിരേ തുറന്നപോരാട്ടമാണ് പിന്നീട് ചിത്രലേഖ നയിച്ചത്. നിരവധി തവണ സിഐടിയു പ്രവര്‍ത്തകരില്‍ നിന്ന് ആക്രമണവും പരിഹാസവും ചിത്രലേഖയ്ക്കു നേരിടേണ്ടി വന്നിരുന്നു. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു.

ഞായറാഴ്ച രാവിലെ 10.30ഓടെ പയ്യാമ്പലം കടപ്പുറത്താണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മക്കള്‍: മനു, ലേഖ
<BR>
TAGS : KANNUR
SUMMARY : Chitralekha passed away

Savre Digital

Recent Posts

തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍…

1 hour ago

ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി

ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹോപ്പ് സൊസൈറ്റിയും സംയുക്തമായി നടത്തിയ…

1 hour ago

മുണ്ടത്തിക്കോട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45)…

2 hours ago

നിതിൻ രാജിൻ്റെ മരണം; അധ്യാപകര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…

3 hours ago

തൃശൂരില്‍ വീണ്ടും വില്ലനായി പാമ്പ്: രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റു

തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച്‌ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…

4 hours ago

കുടകില്‍ യു.എസ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…

4 hours ago