ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
22 സംസ്ഥാനങ്ങളിൽ നിന്നുള്ള 1500 കലാകാരൻമാർ പങ്കെടുക്കും. പരിസ്ഥിതി സംരക്ഷണമാണ് ഇത്തവണ സന്തേയുടെ പ്രമേയം. ഇത്തവണ ഏകദേശം 4-5 ലക്ഷം പേർ സന്ദർശകരായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സന്തേ കാണാനെത്തുന്നവർക്കായി ബിഎംടിസി ഫീഡർ ബസ് സർവീസുകൾ നടത്തും. രാവിലെ 8 മുതൽ രാത്രി 8 വരെ മജസ്റ്റിക് ഇന്റർചേഞ്ച്, സംപിഗെ റോഡ്, വിധാൻ സൗധ സ്റ്റ ഷനുകളിൽ നിന്നാണ് ശിവാനന്ദ സർക്കിളിലേക്കു ഫീഡർ സർവീ സുകൾ ക്രമീകരിച്ചിട്ടുണ്ട്.
SUMMARY: Chitrasante 4th














