ട്രെയിന്‍ യാത്രക്കാർക്ക് സന്തോഷവാർത്ത: ‘റെയിൽവൺ’ (RailOne) വഴി എടുക്കുന്ന അൺറിസർവ്ഡ് ടിക്കറ്റുകള്‍ക്ക് മൂന്ന് ശതമാനം ഇളവ്

ബെംഗളൂരു: ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് പുതിയ കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ ഏകീകൃത ആപ്പായ ‘റെയിൽവൺ’ (RailOne) ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും അവർ ഏത് ഡിജിറ്റൽ പേയ്‌മെന്റ് രീതി തിരഞ്ഞെടുത്താലും മൂന്ന് ശതമാനം കിഴിവ് ലഭിക്കും. നിലവിൽ ‘ആർ-വാലറ്റ്’ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമേ മൂന്ന് ശതമാനം കിഴിവ് ലഭിക്കുന്നുള്ളൂ. പുതുതായി ആരംഭിക്കുന്ന ആറ് മാസത്തെ ഓഫർ പ്രകാരം 2026 ജൂലൈ 14 വരെ ആപ് വഴി നടത്തുന്ന എല്ലാ ഓൺലൈൻ പേയ്‌മെന്റുകള്‍ക്കും കിഴിവ് ബാധകമാണ്.

ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതൽ ജനകീയമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.നിലവിൽ റെയിൽവൺ ആപ്പിലെ ‘ആർ-വാക്കറ്റ്’ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നുണ്ട്. ഇത് തുടരുന്നതിനൊപ്പം തന്നെ, മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്നവർക്കും നേരിട്ട് ഇളവ് നൽകാനാണ് പുതിയ തീരുമാനം.

മറ്റ് സ്വകാര്യ ആപ്പുകൾ വഴിയോ യു.ടി.എസ് ആപ്പ് വഴിയോ ടിക്കറ്റ് എടുക്കുമ്പോൾ ഈ ഇളവ് ലഭ്യമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ജനറൽ ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എന്നിവ എടുക്കുന്നതിനും ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനുമായി റെയിൽവേ അടുത്തിടെ പുറത്തിറക്കിയ ആപ്പാണ് റെയിൽവൺ.
SUMMARY: Good news for train passengers: 3 percent discount on unreserved tickets booked through ‘RailOne’

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണില്‍ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗറില്‍ താമസിക്കുന്ന...

മംഗളൂരു കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: മംഗളൂരു കേരളസമാജം വാർഷിക പൊതുയോഗത്തില്‍ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ...

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം 1,10,000ല്‍ താഴെയാണ്...

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുട്യൂബ് ലൈവില്‍ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ യൂട്യൂബർ 'തൊപ്പി' എന്ന...

മൂവാറ്റുപുഴയിൽ ഗോഡൗണിന്റെ ലിഫ്റ്റ് പൊട്ടിവീണ് 19 കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണ് തൊഴിലാളിയായ...

വൈദ്യുതി ഉൽപാദനത്തിനായി 85 ലക്ഷം ടൺ അധിക കൽക്കരി

ബെംഗളൂരു: വരൾച്ചയും മഴക്കുറവും മൂലം ജലവൈദ്യുതി ഉൽപാദനം കുറഞ്ഞ സാഹചര്യത്തിൽ വൈദ്യുതി...

മൈ ചർച്ച് ആശ്രയകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളുരു: മൈ ചർച്ച് ആസ്ഥാനമന്ദിരമായ ആശ്രയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചന്ദാപുര ഗിലേജിൽ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ആലക്കോട് കുഴികണ്ടത്തിൽ പുത്തൻ പുരയിൽ കെ.എം. സജിയുടെ മകൻ...

Related Articles

Popular Categories