തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ ടൂർ ടൈംസുമായി സഹകരിച്ചാണ് രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന യാത്ര സംഘടിപ്പിക്കുന്നത്.
കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 11 ദിവസം നീളുന്ന യാത്ര ഗോവ, മുംബയ്, അജന്താഎല്ലോറ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി/ നാഗുർ ദർഗ തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിക്കും. സ്ലീപ്പർ ക്ലാസിന് 26,800 രൂപയും തേർഡ് എസിക്ക് 37,550 രൂപയും സെക്കൻഡ് എസിക്ക് 43,250 രൂപയും ഫസ്റ്റ് എസിക്ക് 48,850 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിവരങ്ങൾക്ക്: www.tourtimes.in. . ഫോൺ : 7305858585.
SUMMARY: Christmas holiday special train for sightseeing













