ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് (06126) 23, 30 തീയതികളിൽ സർവിസ് നടത്തുന്നു. മംഗളൂരു ജങ്‌ഷനിൽനിന്ന് പുലർച്ചെ 03.10ന് പുറപ്പെട്ട് അന്ന് രാത്രി 11.30ന് ചെന്നൈ സെൻട്രലിൽ എത്തും. തിരിച്ച് ചെന്നൈയിൽ നിന്നും 24, 31 തീയതികളിൽ 04.15ന് പുറപ്പെട്ട് അന്ന് രാത്രി 11.30ന് മംഗളൂരു ജങ്‌ഷനിൽ എത്തും.
കാസറകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജങ്‌ഷൻ, പാലക്കാട് ജങ്‌ഷൻ, പോടന്നൂർ ജങ്‌ഷൻ, തിരുപ്പൂർ, ഈറോഡ് ജങ്‌ഷൻ, സേലം ജങ്‌ഷൻ, ജോലാർപേട്ട ജങ്‌ഷൻ, കാട്പാടി ജങ്‌ഷൻ, അരക്കോണം ജങ്‌ഷൻ, തിരുവള്ളൂർ എന്നിവിടങ്ങളിൽ സ്റ്റോപുണ്ടാകും.
SUMMARY: Christmas-New Year rush: Special train on Mangaluru-Chennai route














