ബെംഗളൂരു: ചാമരാജ്നഗറിലെ ഗുണ്ടൽപേട്ടിൽ നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. കുറബഗേരിയിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയായ മനോജ് കുമാർ(10) ആണ് മരിച്ചത്. ക്ലാസ് മുറിയിൽ മനോജ് കുഴഞ്ഞു വീഴുകയായിരുന്നു. അധ്യാപകർ ഉടൻ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും എത്തുന്നതിനു മുൻപേ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഹൃദ്രോഗിയായ മനോജിനെ മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സിച്ചു വരികയായിരുന്നു. പരേതനായ നാഗരാജുവാണ് പിതാവ്. തൊഴിലാളിയായ അമ്മ നാഗരത്നയാണ് മനോജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തിയിരുന്നത്.
SUMMARY: Class 4 student dies of heart attack in school classroom.