കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ അവയവമാറ്റ ശസ്ത്രക്രിയാ ഇന്‍സ്റ്റിറ്റ്യൂട്ടിന് കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കല്ലിട്ടു. അവയവമാറ്റത്തിന് സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുമ്ബോള്‍ കേരളം നടത്തിയത് മാതൃകാപരമായ ഇടപെടലാണെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
പഠന, ഗവേഷണ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ആശുപത്രി കെട്ടിടത്തിന്റെ പണികള്‍ 30 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന ആശുപത്രി 617 കോടി രൂപ ചെലവില്‍ കോഴിക്കോടാണ് നിര്‍മിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് ആശുപത്രിയുടെ നിര്‍മാണം നടക്കുക.
എ പ്രദീപ്കുമാര്‍ എംഎല്‍എ ആയിരുന്ന കാലഘട്ടത്തിലാണ് അവയവമാറ്റത്തിനായി പ്രത്യേകം ആശുപത്രി എന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വെക്കുന്നത്. നിലവില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നതുപോലെ അവയവമാറ്റം നടത്തിയവര്‍ക്കും കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
500ലധികം കിടക്കകളുള്ള ആശുപത്രിയില്‍ 99 കോടി രൂപയുടെ ഉപകരണങ്ങളും വാങ്ങാനാണ് തീരുമാനം. 14 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്‌മെന്റുകളും ഡിവിഷനുകളുമായിരിക്കും ആശുപത്രിയിലുണ്ടാകുക. എട്ട് നില കെട്ടിടത്തിലായിരിക്കും ആശുപത്രി പ്രവര്‍ത്തിക്കുക. ആശുപത്രിയില്‍ 31 അക്കാദമിക് കോഴ്‌സുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം നടത്തുക.
SUMMARY: CM lays foundation stone for country’s first organ transplant hospital
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…