Sunday, September 21, 2025
27.1 C
Bengaluru

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും; പ്രദർശനം നാളെ മുതൽ

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്കുള്ള പ്രദർശനം നാളെ മുതൽ 18 വരെ നടക്കും. സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ, ക്രാന്തിവീര സങ്കോളി രായണ്ണ എന്നിവരുടെ ജീവിതമാണ് മേളയുടെ പ്രമേയം.

കിട്ടൂർ രാജവംശത്തിന്റെ കോട്ടയുടെ പൂക്കളിൽ തീർത്ത കൂറ്റൻ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണം. കിട്ടൂർ റാണി ചെന്നമ്മയുടെ അന്ത്യവിശ്രമ സ്ഥലത്തിന്റെ മാതൃകയും പൂക്കൾ കൊണ്ട് നിർമിച്ചിട്ടുണ്ട്. ഇരുവരെയും സംബന്ധിക്കുന്ന ചരിത്ര വസ്തുതകൾ പ്രദർശിപ്പിക്കാൻ 8 സ്ക്രീനുകൾ ലാൽബാഗിൽ സ്ഥാപിച്ചിട്ടുണ്ട്.

മുതിർന്നവർക്കു വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റു ദിവസങ്ങളിൽ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിനു മുകളിലുള്ള കുട്ടികൾ 30 രൂപയും നൽകണം. അവധി ദിവസങ്ങളിലൊഴികെ യൂണിഫോമിലെത്തുന്ന സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യം. 11 ലക്ഷം സന്ദർശകർ മേളയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.അംബേദ്കറുടെ ജീവിതം പ്രമേയമായ കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പുഷ്പമേളയിൽ 9 ലക്ഷത്തിലേറെ സന്ദർശകരാണ് എത്തിയത്.

SUMMARY: CM Siddaramaiah inaugurates the Lalbagh Independence Day flower show today.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ‘എക്സ്’ അക്കൗണ്ട് ഹാക്ക് ചെയ്തു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു....

കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതി ഒളിവില്‍

കൊച്ചി: കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയായ യുവാവിനെതിരെയാണ്...

കേസ് റദ്ദാക്കണം; 200 കോടി തട്ടിപ്പ് കേസിൽ ജാക്വലിൻ ഫെർണാണ്ടസ് സുപ്രിം കോടതിയിൽ

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍...

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന...

കബഡി മത്സരം കാണാൻ എത്തിയ 3 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി...

Topics

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

Related News

Popular Categories

You cannot copy content of this page