ബെംഗളൂരു: ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനു 449 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. കർഷക സംഘടനകളിൽ നിന്നു കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെടുന്നത്. കഴിഞ്ഞ ശനിയാഴ്ച കർഷക നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ വാദങ്ങൾ അറിയിച്ചിരുന്നു. ബെംഗളൂരു നോർത്ത് ജില്ലയിലെ ചന്നരായപട്ടണ ഹോബ്ലിയിൽ ഭൂമി ഏറ്റെടുക്കുന്നതിലാണ് തർക്കം നിലനിൽക്കുന്നത്. ജൂലൈ 15ന് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കും.
നേരത്തേ വിഷയത്തിൽ എഐസിസിക്ക് സാംസ്കാരിക പ്രവർത്തകർ കത്തെഴുതിയിരുന്നു. കർഷക ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്.
SUMMARY: CM Siddaramaiah to take final call on land acquisition for Devanahalli aerospace park project.