ന്യൂഡല്‍ഹി: സിഎംആർഎല്‍-എക്‌സാലോജിക് കേസിലെ അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസർക്കാരിനും എസ്‌എഫ്‌ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരാകാത്തതിനാലാണ് നടപടി. കേസ് ജനുവരി 13ന് വീണ്ടും പരിഗണിക്കും. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ആണെങ്കിലും കേന്ദ്രം സീരിയസ് അല്ലെന്ന് കപില്‍ സിബല്‍ പ്രതികരിച്ചു.
ഡൽഹി ഹൈക്കോടതി ഇന്നുമുതല്‍ അന്തിമവാദം കേള്‍ക്കുമെന്ന് കരുതിയിരിക്കെയാണ് എസ്‌എഫ്‌ഐഒ അഭിഭാഷകർ ഹാജരാകാതിരുന്നത്. ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുമ്പാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു. അതിനിടെ സിഎംആർഎല്‍ – എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി വിശദമായ വാദത്തിന് മാറ്റിയിരിക്കുകയാണ്.
അടുത്തമാസം മൂന്നിന് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുമെന്നാണ് വിവരം. ആദായ നികുതി വകുപ്പ് സെറ്റില്‍മെന്റ് ബോർഡ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ മകള്‍ വീണ ടി , സിഎംആർഎല്‍ കമ്ബനി അടക്കമുളളവർ കേസില്‍ എതിർകക്ഷികളാണ്.
SUMMARY: CMRL-Exalogic case; Final arguments postponed again














