ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ താഴെയാകാൻ സാധ്യതയുണ്ടെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) മുന്നറിയിപ്പ് നൽകി. ഇതേ തുടര്‍ന്നു ബീദർ, കലബുറഗി, റായിച്ചൂർ, യാദ്ഗിർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാ പിച്ചു. ബീദറിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 5.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
കലബുറഗി- 7.5, വിജയപുര-6.9, ബെളഗാവി – 6.4, ധാർവാഡ്-6.7 എന്നിങ്ങനെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ബെംഗളുരുവിലെ കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസാണ്.
രാത്രിയും പുലർച്ചെയും ശൈത്യതരംഗം നേരിടാൻ വേണ്ട മുൻകരുതൽ സ്വീകരിക്കാനും അധികൃതർ നിർദേശം നൽകി. കൂടാതെ പശ്ചിമഘട്ട മേഖലയായ മലനാട് ജില്ലകൾ 22 വരെ തണുത്തുവിറയ്ക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
SUMMARY: Severe cold likely, yellow alert in 4 districts of Karnataka














