കൊച്ചി: പാചകവാതക സിലിണ്ടറിന് വില കൂട്ടി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 15-15.5 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ വില 1,602.5 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ. കോഴിക്കോട്ട് 1,634.5 രൂപ. കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം വില വർധിപ്പിച്ചത്.
അതേസമയം, വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയിൽ ഇക്കുറിയും മാറ്റംവരുത്തിയില്ല. വില കൊച്ചിയിൽ 860 രൂപ. കോഴിക്കോട്ട് 861.5 രൂപ; തിരുവനന്തപുരത്ത് 862 രൂപ.
SUMMARY: Commercial cylinder price increased; 15.50 an increase of Rs