ബെംഗളൂരു: മനസ്സുകളെ മനസ്സുകളുമായി ബന്ധിപ്പിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ 20 നഗരങ്ങളിൽ എസ്എസ്എഫ് കർണാടക സംസ്ഥാനകമ്മിറ്റി നടത്തുന്ന സൗഹൃദ പദയാത്രയുടെ സമാപനം വെള്ളിയാഴ്ച ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടക്കും.
നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, ചരമൂർത്തി ശിവരുദ്ര മഹാസ്വാമി, ധർമവീര ഭന്തേ സ്വാമി, ഫാ. സിറിൽ മെനെജസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. എസ്‌വൈഎസ് സംസ്ഥാനപ്രസിഡന്റ് ബഷീർ, എസ്എസ്എഫ് സംസ്ഥാനപ്രസിഡന്റ് സുഫിയാൻ സഖാഫി, ഇബ്രാഹിം സഖാഫി, ടി.സി. സ്വാലിഹ് തുടങ്ങിയവർ പങ്കെടുക്കും.
SUMMARY: Conclusion of SSF souhruda pdayathra Tomorrow