Monday, July 14, 2025
22.7 C
Bengaluru

വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് സ്ഥിരീകരണം

പത്തനംതിട്ട: പന്തളത്ത് വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റതിനെത്തുടർന്നുള്ള വാക്‌സിനേഷന് ശേഷം അസ്വസ്‌ഥതയനുഭവപ്പെട്ട പതിനൊന്നുകാരി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മരണകാരണം പേവിഷബാധയല്ലെന്ന് സ്‌ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജില്‍ നടത്തിയ പരിശോധനാഫലമാണ് പുറത്തുവന്നത്.

11കാരിയായ ഹന്ന ഫാത്തിമ ആണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. വളർത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു. പന്തളം കടക്കാട് അഷ്റഫ് റാവുത്തർ, സജിന ദമ്പതികളുടെ മകളാണ് ഹന്നാ ഫാത്തിമ. ഈ മാസം രണ്ടിനാണ് പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റത്. പ്രതിരോധ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചിരുന്നു.
SUMMARY: Confirmed that the death of the girl who was being treated for a pet cat’s claw was not due to rabies

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നിപ: സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ കേസുകളിൽ ആകെ 609 പേർ സമ്പർക്ക...

രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഇന്ധന കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കണം; ഡിജിസിഎ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കാൻ വിമാനക്കമ്പനികൾക്ക്...

എം എ കരിം അനുസ്മരണ യോഗം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്ഥാപക പ്രസിഡന്റ് എം എ...

കെ. സി ബിജുവിന് പുരസ്കാരം

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പിആർകെ കൾച്ചറൽ ഫോറം കർണാടകയുടെ മികച്ച...

സ്കൂളിലെ കുടിവെള്ള ടാങ്കിൽ അജ്ഞാതൻ വിഷം കലർത്തി; 12 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെളഗാവിയിൽ സ്കൂളിലെ ടാങ്കിൽ നിന്ന് വിഷം കലർന്ന ജലം കുടിച്ച്...

Topics

നോര്‍ക്ക ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണമാരംഭിച്ചു

ബെംഗളൂരു: 2025 മെയ് മാസം മുപ്പതാം തിയ്യതി വരെ നോര്‍ക്ക ഇന്‍ഷുറസ്...

പ്രശസ്ത നടി ബി സരോജ ദേവി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത നടി ബി. സരോജ ദേവി (87) അന്തരിച്ചു. വാർദ്ധക്യസഹജമായ...

ചിക്കൻ ബിരിയാണിയില്ല; കൊടുക്കുന്നത് കോഴിയിറച്ചിയും ചോറും, തെരുവ് നായകളുടെ ഭക്ഷണ മെനു പ്രഖ്യാപിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ തെരുവ് നായകൾക്കു സസ്യേതര ഭക്ഷണം നൽകുന്നതിൽ ചിക്കൻ ബിരിയാണി...

ഗതാഗത നിയമം ലംഘിക്കാൻ തയാറായില്ല; ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരന് ക്രൂരമർദനം

ബെംഗളൂരു: ബസവേശ്വര നഗറിൽ സിഗ്നലിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഓൺലൈൻ...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി...

ബെംഗളൂരുവിൽ 19 വരെ മഴയ്ക്ക് സാധ്യത; ഇന്ന് യെലോ അലർട്ട്

ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 19 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ...

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാറപകടത്തിൽ 4 മരണം

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിലുണ്ടായ കാറപടകത്തിൽ 4 പേർ മരിച്ചു. മാണ്ഡ്യ,...

ദേവനഹള്ളിയിലെ എയ്റോസ്പേസ് പാർക്ക് നിർമാണം: ഭൂമി ഏറ്റെടുക്കൽ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനു 449 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി...

Related News

Popular Categories

You cannot copy content of this page