മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ വോട്ടെടുപ്പ്‌ ഇന്ന്

ന്യൂഡല്‍ഹി:  ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന് വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. കേന്ദ്ര നിയമകാര്യ മന്ത്രി അര്‍ജുന്‍ മേഘ്വാളാണ് ലോക്സഭ, നിയമസഭാ മണ്ഡലങ്ങളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിന്റെ പേരില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള വിവാദ ഭരണഘടനാ ഭേദഗതി ബില്ല് ലോക്സഭയില്‍ ഇന്നലെ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മറികടന്ന് 185നെതിരെ 251 വോട്ടുകള്‍ നേടിയാണ് ബില്ല് അവതരണാനുമതി നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ്സ് പ്രതിനിധികളായ പ്രിയങ്കാ ഗാന്ധി, ഗൗരവ് ഗൊഗോയ്, കെ സി വേണുഗോപാല്‍, എസ് പി നേതാവ് അഖിലേഷ് യാദവ്, ശിവസേന (യു ബി ടി) അംഗം അരവിന്ദ് സാവന്ത്, എന്‍ സി പി (എസ് പി) അംഗം അമോല്‍ റാംസിംഗ് കോല്‍ഹെ, മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീര്‍, ബി ജെ പി അംഗം തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇന്നലെ ബില്ല് അവതരിപ്പിച്ചത്. ലോക്സഭാംഗങ്ങളുടെ എണ്ണത്തില്‍ ഏകീകൃതമായ 50 ശതമാനം വര്‍ധനവുണ്ടാകുമെന്നും സഭയുടെ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യുമെന്നും മന്ത്രി അര്‍ജുന്‍ മേഘ്വാള്‍ പറഞ്ഞു.

അതേസമയം ഭരണഘടനാ ബില്ല് പാസ്സാക്കുന്നതിന് പാര്‍ലിമെന്റില്‍ പ്രത്യേക ഭൂരിപക്ഷം ആവശ്യമായതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി വേണം. സഭയുടെ ആകെ അംഗങ്ങളുടെ കേവല ഭൂരിപക്ഷവും ഹാജരാകുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടിയാല്‍ മാത്രമേ ഭരണഘടനാ ഭേദഗതി പാസ്സാകുകയുള്ളൂ. നിലവില്‍ എന്‍ ഡി എക്ക് മാത്രമായി ഈ ഭൂരിപക്ഷമില്ല.നിലവിൽ 540 അംഗങ്ങളാണ്‌ ലോക്‌സഭയിലുള്ളത്‌. എല്ലാ അംഗങ്ങളും ഹാജരായി വോട്ട്‌ ചെയ്യുന്ന പക്ഷം ബിൽ പാസാക്കണമെങ്കിൽ 360 വോട്ടെങ്കിലും കേന്ദ്രസർക്കാർ സമാഹരിക്കണം. എൻഡിഎയ്‌ക്ക്‌ നിലവിൽ 293 അംഗങ്ങളും പ്രതിപക്ഷത്തിന്‌ 233 അംഗങ്ങളുമാണുള്ളത്‌. ഏഴ്‌ അംഗങ്ങൾ സ്വതന്ത്രരാണ്‌. വൈഎസ്‌ആർസിപി, എഐഎംഐഎം,‍ ശിരോമണിഅകാലിദൾ എന്നീ പാർടികളിൽ നിന്നുള്ളവരാണ്‌ ബാക്കി ഏഴംഗങ്ങൾ. ഇ‍ൗ പാർടികൾ ഒന്നും ഇതുവരെ ബില്ലിനെ പരസ്യമായി പിന്തുണച്ചിട്ടില്ല.

67 വോട്ടുകൾ കൂടി നേടിയാൽ മാത്രമേ സർക്കാരിന്‌ ഭരണഘടനാഭേദഗതി പാസാക്കാൻ സാധിക്കുകയുള്ളു. വൈഎസ്‌ആർസിപിയുടെ നാല്‌ അംഗങ്ങൾ പിന്തുണച്ചാലും സർക്കാരിന്റെ ഭൂരിപക്ഷം 297ൽ ഒതുങ്ങും. സമാജ്‌വാദി പാർടിക്ക്‌ 37 അംഗങ്ങളും തൃണമുൽകോൺഗ്രസിന്‌ 28 എംപിമാരും ഡിഎംകെയ്‌ക്ക്‌ 22 എംപിമാരുമുണ്ട്‌. നിലവിലെ സാഹചര്യത്തിൽ, ഇ‍ൗ കക്ഷികൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നാൽ മാത്രമേ സർക്കാരിന്‌ ഭരണഘടനാഭേദഗതി പാസാക്കാൻ സാധിക്കുകയുള്ളു.
SUMMARY: Constituency redelineation-Women’s reservation: Voting on the bill today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു....

ബെംഗളൂരു– മൈസൂരു എക്സ്പ്രസ്‌വേയുടെ എൻട്രി, എക്സിറ്റ് കവാടങ്ങൾ പൂട്ടി എൻഎച്ച്എഐ; നാട്ടുകാരുടെ പ്രതിഷേധം ശക്തം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് ഹൈവേയിലെ ബിഡദി, രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളിലെ താൽക്കാലിക...

വെമ്പായത്ത് ബാറിൽ സംഘർഷം; പെട്രോൾ ഒഴിച്ചു തീകൊളുത്തി, നാലുപേർക്ക് പൊള്ളലേറ്റു

വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടിക്കിടെയാണ്...

മഴക്കുറവ് രൂക്ഷം; കർണാടകയിലെ 158 താലൂക്കുകളില്‍ വരൾച്ചാഭീഷണി

ബെംഗളൂരു: സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതോടെ കർണാടകയിലെ 158 താലൂക്കുകൾക്ക്...

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

ബെംഗളൂരു: മൈസൂരുവിലെ ബില്ലിക്കരെയില്‍ കഴിഞ്ഞ വര്‍ഷം വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന...

പാ​ര്‍​ല​മെന്റ് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13...

സിജെപിയുടെ പാർലമെന്റ് മാർച്ച്‌ ഇന്ന്; അനുമതി നിഷേധിച്ച് ഡൽഹി പോലീസ്, നിരോധനാജ്ഞ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ...

എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്; മെസ്സിക്ക് ഹാട്രിക്കില്ല

മിയാമി: ഫിഫ ലോകകപ്പ് 2026ന്റെ ഗോൾഡൻ ബൂട്ട് ഫ്രഞ്ച് നായകനും സ്‌ട്രൈക്കറുമായ...

Related Articles

Popular Categories