Saturday, December 6, 2025
24.5 C
Bengaluru

വയനാട് തുരങ്ക പാത നിർമാണം 31ന് തുടങ്ങും

തിരുവനന്തപുരം: വയനാട് തുരങ്ക പാത നിർമാണത്തിന് ഈ മാസം 31ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. 8.73 കിലോമീറ്റർ പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

കൊങ്കൺ റെയിൽവേ കോർപറേഷനാണ് പാതയുടെ നിർവഹണ ഏജൻ സി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടു ക്കേണ്ടത്. ഇതിൽ വനഭൂമി ഇതിനകം കൈമാറിയിട്ടുണ്ട്.

90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു. ടണൽ റോഡിലേക്കുള്ള പ്ര ധാന പാതയുടെ പ്രവൃത്തി ആരംഭിച്ചു. രണ്ട് പാക്കേജുകളിലായാണ് നിർ മാണം പൂർത്തിയാക്കുക. പാലവും അപ്രോച്ച് റോഡും അടങ്ങുന്നതാണ് ഒ ന്നാമത്തെ പാക്കേജ്. ടണൽ പാത നിർമാണമാണ് രണ്ടാമത്തെ പാക്കേജിലുള്ളത്. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണൽ വെന്‍റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദസംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സി.സി.ടി.വി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്ക പാതയിലുണ്ടാകും. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്ന് 22 കിലോ മീറ്റർ സഞ്ചരിച്ചാൽ മേപ്പാടിയിലെത്താം. ചുരത്തിലെ യാത്രാദുരിതത്തിനും പരിഹാരമാകും. മലയോരമേഖലയുടെ വികസനത്തിന് ഗുണകരമായ ചരിത്രനേട്ടമായി ഇത് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: Construction of Wayanad tunnel to begin on 31st

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അനധികൃത സ്വത്ത് സമ്പാദനം; പിവി അന്‍വറിന് ഇഡി നോട്ടീസ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ്...

പരപ്പന അഗ്രഹാര ജയിലിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ...

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തില്‍...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും 

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര...

Topics

പരപ്പന അഗ്രഹാര ജയിലിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും 

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര...

ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം

ബെംഗളൂരു: ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീ​ഡം പാ​ര്‍ക്കി​ല്‍ നടക്കും....

1.75 കോടിയുടെ രക്തചന്ദനം പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ 

ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (BIFFes) 2026 ജനുവരി 29...

മെട്രോ ട്രെയിനിന് മുന്നില്‍ചാടി യുവാവ് ജീവനൊടുക്കി; സംഭവം കെങ്കേരി സ്റ്റേഷനില്‍, സര്‍വീസ് തടസ്സപ്പെട്ടു 

ബെംഗളൂരു: നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനിലെ കെങ്കേരി സ്റ്റേഷനില്‍ യുവാവ് ട്രെയിനിന്...

സ​ർ​വീ​സു​ക​ൾ ഇ​ന്നും റ​ദ്ദാ​ക്കി; യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ന്യൂ​ഡ​ൽ​ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് 7 മുതൽ അടച്ചിടും

ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ...

Related News

Popular Categories

You cannot copy content of this page