LATEST NEWS

രാജ്യം ഡിജിറ്റല്‍ സെൻസസിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം ജൂണില്‍, ജാതി സെൻസസ് രണ്ടാം ഘട്ടത്തില്‍

ന്യൂഡൽഹി: 2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 11,718.24 കോടി രൂപയാണ് ഈ ബൃഹദ് പദ്ധതിക്കായി കേന്ദ്ര മന്ത്രിസഭ അനുവദിച്ചിരിക്കുന്നത്.

വിവരങ്ങള്‍ ശേഖരിക്കുന്നതിനായി 16 ഭാഷകളില്‍ ലഭ്യമാകുന്ന പ്രത്യേക മൊബൈല്‍ ആപ്പും സെല്‍ഫ് ഇന്യൂമറേഷൻ പോർട്ടലും സജ്ജമാക്കും. ഏപ്രില്‍ ഒന്നിന് ആരംഭിച്ച്‌ സെപ്റ്റംബർ 30-ഓടെ പൂർത്തിയാക്കും. താമസസൗകര്യം, കുടിവെള്ളം, വൈദ്യുതി, വീട്ടിലെ ആസ്തികള്‍ തുടങ്ങി 33 ചോദ്യങ്ങളാണ് ഈ ഘട്ടത്തില്‍ ഓരോ കുടുംബത്തോടും ചോദിക്കുക.

വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, കുടിയേറ്റം, സാമ്പത്തിക നിലവാരം എന്നിവ ഈ ഘട്ടത്തില്‍ ശേഖരിക്കും. ഏറെ ചർച്ച ചെയ്യപ്പെടുന്ന ജാതി സെൻസസ് രണ്ടാം ഘട്ടത്തിലായിരിക്കും നടപ്പിലാക്കുക. ജൂണ്‍ 16 മുതല്‍ 30 വരെ പൗരന്മാർക്ക് സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം. ജൂലൈ ഒന്ന് മുതല്‍ 30 വരെ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ തികച്ചും രഹസ്യമായിരിക്കും.

ഇവ വിവരാവകാശ നിയമപ്രകാരം ലഭിക്കില്ലെന്നു മാത്രമല്ല, കോടതികളില്‍ തെളിവായി ഹാജരാക്കാനും സാധിക്കില്ല. വിവരങ്ങള്‍ നല്‍കുന്ന സമയത്ത് തിരിച്ചറിയല്‍ രേഖകളോ മറ്റ് സർട്ടിഫിക്കറ്റുകളോ ഹാജരാക്കേണ്ടതില്ല. ലിവിങ് ടുഗദർ പങ്കാളികളെയും സെൻസസില്‍ വിവാഹിതരായി പരിഗണിക്കും. 31 ലക്ഷം എന്യൂമറേറ്റർമാരെയാണ് സെൻസസ് പ്രവർത്തനങ്ങള്‍ക്കായി നിയോഗിക്കുന്നത്.

വെബ് മാപ്പിങ് ആപ്ലിക്കേഷൻ വഴി പ്രവർത്തനങ്ങള്‍ നിരീക്ഷിക്കും. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (NPR) കാര്യത്തില്‍ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി. കൃത്യമായ വിവരങ്ങള്‍ നല്‍കി സെൻസസില്‍ സഹകരിക്കണമെന്ന് അദ്ദേഹം എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ചു.

SUMMARY: Country moves towards digital census; first phase in Kerala in June, caste census in second phase

NEWS BUREAU

Recent Posts

വിരുദുനഗറില്‍ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം; പോലീസുകാരടക്കം 15 പേർക്ക് പരുക്ക്, മരണം 23 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…

2 hours ago

ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത; 4 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…

2 hours ago

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവഗുരുതരം

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…

3 hours ago

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…

4 hours ago

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

4 hours ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

4 hours ago