ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) ഉല്പാദിപ്പിക്കുന്ന നന്ദിനി ബ്രാൻഡിന്റെ പേരില്‍ വ്യാജ നെയ് നിർമ്മിച്ച കേസില്‍ ദമ്പതികള്‍ പടിയില്‍. മൈസൂരു സ്വദേശികളായ ശിവകുമാർ, രമ എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തത്. ദമ്പതികൾ തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഹൈടെക് സൗകര്യമുള്ള അനധികൃത നിർമാണ യൂനിറ്റ് നടത്തിയിരുന്നതായി കണ്ടെത്തി.
കേസില്‍ നാലുപേരെ സി.സി.ബി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സി.സി.ബിയും കെ.എം.എഫിന്റെ വിജിലൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ കെ.എം.എഫ് ഉൽപന്നങ്ങളുടെ വിതരണക്കാരനായ മഹേന്ദ്ര, മകൻ ദീപക്, തമിഴ്നാട്ടിൽനിന്നുള്ള മായം ചേർത്ത നെയ്യ് വിതരണത്തിന്റെ മേൽനോട്ടം വഹിച്ച മുനിരാജു, ഡ്രൈവർ അഭി അരസു എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
SUMMARY: Couple arrested in Nandini’s fake ghee manufacturing case














