ബെംഗളൂരു: ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായി ബെംഗളൂരുവില്‍ ഭാര്യയും ഭർത്താവും അറസ്റ്റിൽ. കമ്മനഹള്ളിയിൽ താമസിച്ചിരുന്ന ഷാഫിയുദ്ദീൻ ഷെയ്ക്കും ഭാര്യ സിമ്രാനുമാണ് പിടിയിലായത്. ഇവരിൽനിന്ന് 18.6 കോടി രൂപ വിലമതിയ്ക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. കഞ്ചാവാണ് പിടിച്ചത്.
രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാർ മെക്കാനിക്കായ ഷാഫിയുദ്ദീനും ഭാര്യയും ബാങ്കോക്കിൽ പോകുകയും കഞ്ചാവുമായി തിരിച്ചെത്തി സംഘം നിർദേശിക്കുന്നവർക്ക് കൈമാറുകയുമായിരുന്നു. കഴിഞ്ഞദിവസം ബെംഗളൂരു വിമാനത്താവളം വഴി എത്തിയ ഇവര്‍ സുരക്ഷ പരിശോധന മറികടന്നു പുറത്തെത്തിയെങ്കിലും ഇടപാടുകാര്‍ക്ക് കഞ്ചാവ് കൈമാറാൻ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.
SUMMARY: Couple arrested with 18 kg of hybrid cannabis














