ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. ഹുബ്ബള്ളി-വിജയപുര ദേശീയ പാത-218 ലാണ് അപകടമുണ്ടായത്. ബാഗൽകോട്ട് സ്വദേശികളായ സിദ്ധരാമു, ഹേമ എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായി മല്ലികാർജുൻ, സഹന എന്നിവർക്ക് പരുക്കേറ്റു.
ഇവരെ നർഗുണ്ട് താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ദക്ഷിണ കന്നഡയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇതിനിടെ ഹുബ്ബള്ളിയിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ ഹുബ്ബള്ളി പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Couple die, two children sustain injuries as car collides with truck
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…