തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കെഎസ്‌ആർടിസി മുൻ ഡ്രൈവർ യദു നല്‍കിയ പരാതിയിലാണ് കോടതി നടപടി.
കേസില്‍ പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ ആര്യയെയും സച്ചിൻ ദേവിനെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് നിലവില്‍ കേസിലെ പ്രതി. ഇതിനെതിരെ യദു പരാതി നല്‍കി. ഈ പരാതിയിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് നല്‍കിയത്.
2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം. മേയറും ഭര്‍ത്താവും അടക്കമുളളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വച്ച് കെഎസ്‌ആര്‍ടിസി ബസിനെ തടയുകയും ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടാവുകയുമായിരുന്നു.
SUMMARY: Case of stopping KSRTC bus and attacking driver: Court notice to Arya Rajendran and husband Sachin Dev














