കണ്ണൂർ: വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് സിപിഐഎം വക്കീല്‍ നോട്ടീസ് അയച്ചു. പയ്യന്നൂരിലെ സംഭവവുമായി ബന്ധപ്പെട്ടാണ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് നിയമനടപടി സ്വീകരിച്ചത്. അഭിഭാഷകൻ കെ വിശ്വത്തിന്റെ മുഖേനയാണ് നോട്ടീസ് അയച്ചത്.
ഇതിന് മുമ്പ്, വിഷയത്തില്‍ കെപിസിസി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് കമ്മീഷൻ ഡെപ്യൂട്ടി കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഐഎം നിയമനടപടിയിലേക്ക് നീങ്ങിയത്. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാർ കാർഡുകള്‍ നിർമ്മിക്കപ്പെടുന്നുവെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ ആരോപണം.
തിരഞ്ഞെടുപ്പിലെ പരാജയഭീതിയാല്‍ സിപിഐഎം പഴയ തന്ത്രങ്ങള്‍ വീണ്ടും പ്രയോഗിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ, സിപിഐഎം ഭീതിയിലാണെന്നും, ടി.പി ചന്ദ്രശേഖരന്റെ സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി ശ്രമിക്കുന്നുവെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചിരുന്നു.
SUMMARY: CPM legal notice to KC Venugopal over fake Aadhaar card allegations
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…