വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം; കെ.സി വേണുഗോപാലിന് സിപിഎം വക്കീല്‍ നോട്ടീസ്

കണ്ണൂർ: വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് സിപിഐഎം വക്കീല്‍ നോട്ടീസ് അയച്ചു. പയ്യന്നൂരിലെ സംഭവവുമായി ബന്ധപ്പെട്ടാണ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് നിയമനടപടി സ്വീകരിച്ചത്. അഭിഭാഷകൻ കെ വിശ്വത്തിന്റെ മുഖേനയാണ് നോട്ടീസ് അയച്ചത്.

ഇതിന് മുമ്പ്, വിഷയത്തില്‍ കെപിസിസി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് കമ്മീഷൻ ഡെപ്യൂട്ടി കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഐഎം നിയമനടപടിയിലേക്ക് നീങ്ങിയത്. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാർ കാർഡുകള്‍ നിർമ്മിക്കപ്പെടുന്നുവെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ ആരോപണം.

തിരഞ്ഞെടുപ്പിലെ പരാജയഭീതിയാല്‍ സിപിഐഎം പഴയ തന്ത്രങ്ങള്‍ വീണ്ടും പ്രയോഗിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ, സിപിഐഎം ഭീതിയിലാണെന്നും, ടി.പി ചന്ദ്രശേഖരന്റെ സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി ശ്രമിക്കുന്നുവെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചിരുന്നു.

SUMMARY: CPM legal notice to KC Venugopal over fake Aadhaar card allegations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മല്ലികാര്‍ജുൻ ഖാര്‍ഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തില്‍ കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം; രാഹുല്‍ ഗാന്ധി

ഡൽഹി: രാജ്യത്ത് ദളിതർ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ്...

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

മുംബൈ: മൂന്ന് വയസുകാരനായ മകനെ പാലത്തില്‍ ഉപേക്ഷിച്ചശേഷം ദമ്പതികള്‍ ഗോദാവരി നദിയില്‍...

മുല്ലപ്പെരിയാര്‍; സമഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്തംബര്‍ ഒന്നിന് അണക്കെട്ട് സന്ദര്‍ശിക്കും

തിരുവനന്തപുരം: സമഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ടില്‍...

ആലപ്പുഴയില്‍ ‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി

ആലപ്പുഴ: കായംകുളം പുള്ളിക്കണക്കില്‍ മാവേലി വേഷം കെട്ടിയ ആളുടെ ദേഹത്ത് തിളച്ച...

സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് പ്രസിദ്ധീകരിക്കില്ല; പിന്മാറി ‘പെൻഗ്വിൻ ഇന്ത്യ’

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ 'പെപ്‌റ്റൈഡ് പാര്‍ട്ടി' റദ്ദാക്കി....

Related Articles

Popular Categories